ആരൊക്കെയോ എഴുതിമടുത്ത്
ചുരുട്ടിയെറിഞ്ഞ
ഇന്നലേകളുടെ ചുളിവുവീണ
കടലാസാണു ഞാന്‍...
കുത്തും കോമയും
ആശ്ചരിയ ചിഹ്നവുമിട്ട്
നീയെന്നില്‍
ഇതിഹാസം രചിക്കുമ്പോളും
ഞാനറിഞ്ഞിരുന്നില്ല
ഒരിക്കല്‍ നീയെന്നില്‍
ഓര്‍മ്മകള്‍ കൊണ്ടൊരു
ഫുള്‍സ്റ്റോപ്പിടുമെന്ന്
ഇന്നലെ
നിന്റെ അടുപ്പിലെ
എരിയുന്ന കനലുകള്‍ക്ക്
ഞാനഗ്നിയായപ്പോള്
എന്നില്‍
നീയെഴുതിയ വാക്കുകള്‍ക്ക്
കൂട്ട മരണം...!!
ഷെബി ഒരു മഴതുള്ളി
5 comments:
കാര്യം കഴിഞ്ഞാല്‍ കറിവേപ്പില....
പാവം ചുളിവു വീണ കടലാസ്..ചുളിവു വീണ ചില ജീവിതങ്ങളും ഇത് പോലെ.
അതു തന്നെ റാംജീ ..ആവശ്യം കഴിഞ്ഞാല്‍ അടുപ്പിന് തീ
അതു സത്യം നീലിമാ........!
പലരും പലര് ചുരുട്ടി എറിഞ്ഞ കടലാസുകള്‍ തന്നെ..ചുരുട്ടി കൂട്ടിയ ചുളിവുകള്‍ തിരിച്ചരിയുമ്പോഴെക്കും എറിയപ്പെട്ടിട്ടുണ്ടാകും...നല്ല വരികള്‍..
Post a Comment