Friday, August 3, 2012

ഒഴിഞ്ഞ സിംഹാസനം ..!



എന്‍റെ ലോകത്തെ
രാജാവും ഞാന്‍ തന്നെ
സിംഹാസനവും എന്‍റെ തന്നെ
പക്ഷേ,
നിന്‍റെ സിംഹാസനം ഞാന്‍
മോഹിക്കുന്നില്ല
അധികാരത്താല്‍ മലിനമായ
എന്‍റെ ലോകത്തേക്ക്
നിന്നെ വിളിക്കുന്നുമില്ല.

തെണ്ടിയും ഞാന്‍ തന്നെ
വയറൊട്ടിയ വിശപ്പും
എന്‍റെ തന്നെ
പക്ഷേ
നിന്‍റെ ഒരു തെരുവിലും
ഞാന്‍ യാചിക്കാനിറങ്ങുന്നില്ല
നിന്‍റെ പണപ്പെട്ടിയിലെ
ദയക്കായി കൈകള്‍ നീട്ടുന്നുമില്ല.

കൈയ്യെത്താ ഉയരത്ത്
മരണം പഴുത്ത് പാകമായി
തൂങ്ങികിടക്കുമ്പോള്‍
ഈ വിശപ്പ് താങ്ങാനെനിക്ക് വയ്യ.
പഴുത്തമരണം
മരണം കടിച്ചുതിന്ന ഞാന്‍
തെറിച്ചുവീണതോ
ചരമകോളത്തിലും...!!

ഷെബി ഒരു മഴതുള്ളി..




5 comments:

ഇലഞ്ഞിപൂക്കള്‍ said...

മനോഹരം ഷെബീ...

ഷെബി ഒരു മഴതുള്ളി... said...

ഹഹഹഹ...നീ ഇവിടുണ്ടാര്‍ന്നാ.. ഞാന്‍ കുറേ ആയി ഇവിടൊക്കെ വന്നിട്ട് ഫേസ്ബുക്കിലെ ന്റ്റെ പോസ്റ്റുകളെല്ലാം ഇവിടെ കൊണ്ടുവന്നിടാമെന്ന് കരുതി

കുഞ്ഞൂസ് (Kunjuss) said...

വിശപ്പ്‌, മരണം ... കവിതയിലെ രോഷവും വേദനയും നെഞ്ചേറ്റുന്നു

പട്ടേപ്പാടം റാംജി said...

ഒപ്പം നമ്മുടെ പണപ്പെട്ടി
തട്ടിപ്പറിക്കുന്നവരെ
കാണാനാകുമ്പോള്‍
നമുക്കത് സൂക്ഷ്ക്കാന്‍ കഴിയുമ്പോള്‍
നമ്മുടെ മരണം ചരമകോളത്തിലും തിളങ്ങും...

നല്ല വരികള്‍.

ഷെബി ഒരു മഴതുള്ളി... said...

കുഞ്ഞൂസ് ആന്‍റ് പട്ടേപ്പാടം റാംജീ നന്ദി വരികള്‍കൊപ്പം നിങ്ങളുടെ ചിന്തകളും സഞ്ചരിച്ചതിന് ..!