Tuesday, June 18, 2013

.പുലഭ്യം ..


..പുലഭ്യം ..

ഇരുട്ടിലിരുന്നാണ് ഞാനെന്‍റെ
രാത്രിയും പകലും
വരച്ചുതീര്‍ത്തത്.
രാത്രിയെ നെടുകെ ഛേദിച്ചും
പകലിനെ തുപ്പലം കൂട്ടി മായ്ച്ചും
നിന്‍റെ ഓര്‍മ്മകളെ
കല്ലിലടിച്ചുകൊന്നും
ഞാനെന്‍റെ സ്വബോധത്തെ തൂക്കിലേറ്റി...
ഇനിയെനിക്ക് ,
നിങ്ങളെയെല്ലാം പുലഭ്യം പറയാം,
എന്നെ കല്ലെറിയൂ,
ഞാന്‍ ചിരിച്ചോളാം,
എനിക്ക് ഭക്ഷണം തരൂ
ഞാന്‍ തട്ടികളഞ്ഞൊളാം
ഒരു ചങ്ങല തന്നുനോകൂ
കാലിലിട്ട് ഇരുട്ടിനെ മെരുക്കുന്നതുകാണാം .
അതിനു മുന്‍പ്
ഒരു പുലഭ്യം കൂടി പറഞ്ഞോട്ടെ?
“എടീ കുരുത്തംകെട്ടവളേ,
ഇരുട്ട് നിറച്ച പാല്‍കുപ്പി
എന്‍റെ വായില്‍ തിരുകി
തിടുക്കത്തിലോടിമറയാന്‍
ആറടിമണ്ണിലെന്താ
വായുഗുളിക ഇരിപ്പുണ്ടോ???.”

ഷെബി ഒരു മഴതുള്ളി





7 comments:

Kaniyapuram Noushad said...

ഇനി എന്തിനു പരിഭവം

ajith said...

പുലഭ്യത്തിനെന്തിനു പെര്‍മിഷന്‍

ബഷീർ said...

ചില പരിഭവങ്ങൾ അങ്ങിനെയാണ്.

സൗഗന്ധികം said...

തിടുക്കത്തിൽ ഓടിപ്പോയവർ,ഒന്നു തിരിഞ്ഞു നോക്കി പുഞ്ചിരിച്ചിട്ടു പോയവർ,തിരിഞ്ഞു പോലും നോക്കാതെ പോകുന്നവർ,മുഖത്തു പോലും നോക്കാത്തവർ..

നല്ല കവിത

ശുഭാശംസകൾ...

maharshi said...

മണ്ണ് അതും ആറടിയിലേക്ക്‌ മൂന്നു പ്രാവശ്യം മാത്രം ഇട്ടു പോകുന്നവരെ പറയേണ്ടത് തന്നെയാണ് ...പുലഭ്യം

ഷെബി ഒരു മഴതുള്ളി... said...

നന്ദി...എന്നെ പുലഭ്യം പറഞ്ഞവര്‍ക്കെല്ലാം ..

മഴ said...

ഓര്‍ക്കുന്നുവോ എന്നെ?????...