എന്‍റെ ലോകത്തെ
രാജാവും ഞാന്‍ തന്നെ
സിംഹാസനവും എന്‍റെ തന്നെ
പക്ഷേ,
നിന്‍റെ സിംഹാസനം ഞാന്‍
മോഹിക്കുന്നില്ല
അധികാരത്താല്‍ മലിനമായ
എന്‍റെ ലോകത്തേക്ക്
നിന്നെ വിളിക്കുന്നുമില്ല.
തെണ്ടിയും ഞാന്‍ തന്നെ
വയറൊട്ടിയ വിശപ്പും
എന്‍റെ തന്നെ
പക്ഷേ
നിന്‍റെ ഒരു തെരുവിലും
ഞാന്‍ യാചിക്കാനിറങ്ങുന്നില്ല
നിന്‍റെ പണപ്പെട്ടിയിലെ
ദയക്കായി കൈകള്‍ നീട്ടുന്നുമില്ല.
കൈയ്യെത്താ ഉയരത്ത്
മരണം പഴുത്ത് പാകമായി
തൂങ്ങികിടക്കുമ്പോള്‍
ഈ വിശപ്പ് താങ്ങാനെനിക്ക് വയ്യ.
പഴുത്തമരണം
മരണം കടിച്ചുതിന്ന ഞാന്‍
തെറിച്ചുവീണതോ
ചരമകോളത്തിലും...!!
ഷെബി ഒരു മഴതുള്ളി..