ഇത് ബിരുദധാരികളുടെ ലോകം
ഇന്നലെ റെയില്‍പാളത്തില്‍ കിടന്നത്
ഒരു മനശാസ്ത്രജ്ഞന്റെ തലയായിരുന്നു
ദിശകള്‍ തെറ്റി കുഴഞ്ഞു വീണത്
ബിരുദം ധരിച്ച പോലീസായിരുന്നു !
പതിമൂന്നുകാരി പൂവിന്
പാവാട നഷ്ടമായത്
ഗുരുവിന്റെ പഠന കൌതുകം മൂലമാണത്രേ ..!
ആത്മഹത്യ ചെയ്ത കുടുംബത്തിന്റെ
പ്രത്യേക റിപ്പോര്ട്ടിങ്ങിലൂടെ
ശ്രദ്ധേയനായ പത്രപ്രവര്‍ത്തകനാണ്
ലഹരി ഉപയോഗിച്ചിന്നലെ അന്ധനായത് ..!
കമ്പ്യൂട്ടറിന്റെ മായാലോകത്ത്
കൂപ്പുകുത്തിപ്പോയ സുഹൃത്ത്
ഒരു വെബ്‌സൈറ്റിലും തിരിച്ചുവന്നില്ല....!
എല്ല് മുറിയുവോളം
മനസ്സ് കുഴയുവോളം പണിയെടുത്താല്‍
ആര്‍ക്കും ഒന്നും നേടാനാവില്ല ഇക്കാലത്ത്
എന്നാണു മൂന്നാം ക്ലാസ് തോറ്റ മുതലാളി
ടി.വി യില്‍ പറഞ്ഞത് ...!
അപ്പോള്‍ ബിരുദം തരുന്നത് എന്താണ്...?
തപിച്ചുരുകുന്ന ഭൂമിക്ക് മഴപുതപ്പോ ..?
രോഗിയായ അച്ഛന് ജീവന്‍ മരുന്നോ ?
അനുജത്തിയുടെ തീ നെഞ്ചിനു തണുപ്പോ..?
അമ്മയുടെ വേവലാതി കടലിനു ശാന്തിയോ..?
നാട് ഭീതിയില്‍പ്പെട്ടിരിക്കുമ്പോള്‍
തലകുഴങ്ങി ബിരുദം പെട്ടിയില്‍കിടക്കുന്നു
ഉപ്പുവെള്ളവും കയറിയ പനി മണ്ണില്‍
മഴകാത്തവന്‍ അഴുകി കിടക്കുന്നു.
മരുന്നില്ലാതച്ചന്റെ ജീവന്‍ പിണങ്ങി പിരിഞ്ഞു .
തീ മുറി പൂട്ടിയ അനുജത്തിക്ക്
ചാരമായ് പുനര്‍ജ്ജന്മം കിട്ടി.
അമ്മ പാടം പോലെ
വിണ്ടുണങ്ങിയങ്ങിനെ....................
ഷെബി ഒരു മഴതുള്ളി...
Thursday, July 1, 2010
...ബിരുദ കേരളം...
Posted by ഷെബി ഒരു മഴതുള്ളി... at 10:51 AM
Subscribe to:
Post Comments (Atom)
9 comments:
അപ്പോള്‍ ബിരുദം തരുന്നത് എന്താണ്...?
തപിച്ചുരുകുന്ന ഭൂമിക്ക് മഴപുതപ്പോ ..?
രോഗിയായ അച്ഛന് ജീവന്‍ മരുന്നോ ?
അനുജത്തിയുടെ തീ നെഞ്ചിനു തണുപ്പോ..?
അമ്മയുടെ വേവലാതി കടലിനു ശാന്തിയോ..?
എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.
നന്ദി റാംജി...വിലയേറിയ വാക്കുകള്‍ക്ക്..
അപ്പോള്‍ ബിരുദം തരുന്നത് എന്താണ്...?
തപിച്ചുരുകുന്ന ഭൂമിക്ക് മഴപുതപ്പോ ..?
രോഗിയായ അച്ഛന് ജീവന്‍ മരുന്നോ ?
അനുജത്തിയുടെ തീ നെഞ്ചിനു തണുപ്പോ..?
അമ്മയുടെ വേവലാതി കടലിനു ശാന്തിയോ..?
നാട് ഭീതിയില്‍പ്പെട്ടിരിക്കുമ്പോള്‍
തലകുഴങ്ങി ബിരുദം പെട്ടിയില്‍കിടക്കുന്നു
ഉപ്പുവെള്ളവും കയറിയ പനി മണ്ണില്‍
മഴകാത്തവന്‍ അഴുകി കിടക്കുന്നു.
മരുന്നില്ലാതച്ചന്റെ ജീവന്‍ പിണങ്ങി പിരിഞ്ഞു .
തീ മുറി പൂട്ടിയ അനുജത്തിക്ക്
ചാരമായ് പുനര്‍ജ്ജന്മം കിട്ടി.
അമ്മ പാടം പോലെ
വിണ്ടുണങ്ങിയങ്ങിനെ....................
ചിന്തിപ്പിച്ചു.... ഒരുപാട് ....ഈ വരികള്‍. നന്ദി സുഹൃത്തേ. ഇനിയും വരാം. അല്ലെങ്കില്‍ വേണ്ട. ഞാനും ചേരുന്നു ഒപ്പം.
നന്നായി... ഇഷ്ടപ്പെട്ടു.
പൊള്ളുന്ന സത്യങ്ങള്‍.ബിരുദം ആദ്യം പട്ടിണി മാറ്റാനുള്ള തൊഴില്‍ കിട്ടാന്‍ തന്നെ. പിന്നെ അറിവിനും. ആദ്യത്തേതില്ലാത്തപ്പോള്‍ രണ്ടാമത്തതിന് എന്തു പ്രസക്തി? പക്ഷേ സൈക്കോളജിസ്റ്റും പോലീസുകാരനും എല്ലാവരും അവരവരുടെ തീലോകത്ത് വെന്തുരുകുന്നു, ഒന്നും ആരോടും ഷെയര്‍ ചെയ്യാതെ, അല്ലെങ്കില്‍ അതിന് ആളില്ലാതെ...പാവം മനുഷ്യജന്മം!
സത്യം..
എത്രയോ പേര്‍,,ബിരുദ ധാരികളായി ഒന്നും പഠിയ്ക്കാതെ പുറത്തിറങ്ങുന്നു..
ജീവിയ്ക്കാന്‍ പോലും പഠിയ്ക്കാതെ..
ഇരുത്തി ചിന്തിപ്പിയ്ക്കുന്ന കവിത............
നന്നായി ഷെബി വളരെ ഇഷ്ടമായി
ഇന്ന്, യൌവ്വനവും മസ്തിഷ്കവും കയറ്റുമതി ചെയ്യപ്പെടുന്ന ഒരു കേവല വാണിജ്യ നഗരമാണ് നമ്മുടെയിടങ്ങളെല്ലാം.... നാളുകള്‍ പോകെപ്പോകെ,,, ഒരു വൃദ്ധ സദനം കണക്കായി മാറുകയാണ് നമ്മുടെ നാട്.
സുഹൃത്തേ തങ്ങളുടെ പോസ്റ്റ് കള്‍ വായിച്ചു നന്നായിട്ടുണ്ട്... ഞാന്‍ കവിയും കഥാകൃത്തും ഒന്നും അല്ല പക്ഷെ എന്‍റെ എന്‍റെ ചില കുത്തി ക്കുറിപ്പുകള്‍ ഞാന്‍ ഒരു ബ്ലോഗ് ആക്കിയിട്ടുണ്ട് കഴിയുമെങ്കില്‍ ഒന്ന് കാണുക... നിങളുടെ ബ്ലോഗ് കൂടുതല്‍ എഴുതാന്‍ പ്രചോദനം നല്‍കുന്നുണ്ട്... നന്ദി എന്‍റെ ബ്ലോഗ് http://nilayilloode.blogspot.com/
Post a Comment