ഇന്ന്
നിമിഷകവിതകള്‍ പോലെയാണ് പ്രണയവും.
ഒരു നിമിഷപ്രണയത്തിലേക്ക്
പോക്കറ്റിലെ അവസാന നാണയവും ഒഴുകുന്നു.
കണ്ണില്‍ കണ്ണ് തിരയുമ്പൊള്‍
കാണാന്‍ മറക്കുന്ന പ്രണയം.
പ്രണയത്തിനൊരു ദന്തക്ഷതം...!!
യുവത്വങ്ങള്‍ക്ക് പറയാനുള്ളത്,
വറുത്തുതിന്ന സ്നെഹം
പച്ചയ്ക്ക് തിന്ന പ്രണയം.
പ്രണയത്തിന്‍റെ പുതിയ പരിഷ്കാര തന്ത്രം...
വാര്‍ദ്ധക്യം
സാരിതുമ്പിലും പ്രണയവായു തിരയുന്നു.
മുടിയിഴകളില്‍ സ്വന്തം മകളെ തിരയുന്നു.
നര ബാധിച്ച പ്രണയകോലം മാംസം തിന്നുന്നു.
പാളത്തില്‍ തലവെച്ച ബാല്യങ്ങളില്‍
കാമപുക തള്ളി പ്രണയവണ്ടികള്‍ പാഞ്ഞുപോകുന്നു.
കണ്ണുനീരിലെ ഉപ്പുകാറ്റില്‍ ഉരുകിയൊലിച്ച പ്രണയം...
അക്കമിട്ടെണ്ണിയ കോശങ്ങളില്‍ ചീത്തപ്രണയം.
മരവിച്ച സന്ധ്യകളില്‍ നമ്മള്‍ മറന്നുപൊയ പ്രണയം..
കൈകൂപ്പി നില്‍ക്കും കണ്ണുനീരില്‍
ഗന്ധിതലയുള്ള പച്ചനോട്ടുകള്‍....
പ്രണയം മറ്റൊരു സീതയെ കൂടി
തെരുവിലേക്കയക്കുന്നു....
നിസ്സഹായതയില്‍ പ്രണയചൂതാട്ടം...
ഇന്നിവിടെ,
പാഞ്ചാലി വസ്ത്രാക്ഷേപത്തില്‍
ഒരു ഭഗവാനും അവതരിക്കുന്നില്ല......
ഞാന്‍/നീ..
ഇതുവരെ സമാഹരിക്കപ്പെടാത്ത
ധൂര്‍ത്ത പ്രണയത്തിന്‍റെ
ഔട്ട് ഡേറ്റഡ് സിലബസ്.................
ഷെബി................
Saturday, May 29, 2010
....പുതിയ പ്രണയ സിലബസ്.......
Posted by ഷെബി ഒരു മഴതുള്ളി... at 8:18 AM
Subscribe to:
Post Comments (Atom)
4 comments:
പ്രണയത്തിന്റെ പുതിയ പരിഷ്കാര തന്ത്രം...
എന്നല്ല.
പ്രണയത്തിന്റെ പുതിയ പരിഷ്കാരം (പരിഷ്കൃത രൂപം) തന്ത്രമാണ്. എല്ലാം കയ്യിലാക്കാനുള്ള തന്ത്രം.
അങ്ങോട്ടെക്കും ക്ഷണിക്കുന്നു.
അതെ പ്രണയത്തിന്റെ നിര്‍വചനം ഇന്ന് മാറിയിരിക്കുന്നു ...ശക്തമായ വിളിച്ചുപറയല്‍ ..സത്യം തുളുമ്പും വരികള്‍ ...
കാമപുക തള്ളി പ്രണയവണ്ടികള്‍ പാഞ്ഞുപോകുന്നു.
നല്ല വരികള്‍.
വായിച്ചു കേട്ടോ..
congrates.
Post a Comment