Monday, June 21, 2010

...പ്രണയം....

ശാന്തമായൊഴുകുന്ന പുഴ.
തീരത്തു നിന്ന പൂമരത്തെ.
ആദ്യമൊന്നും കണ്ടില്ല...

ഒരു മഞ്ഞുകാലത്ത്,

സന്ധ്യാ ദേവിയുടെ
നിലവിളക്ക് തെളിഞ്ഞ നേരം.....
പുഴയൊരു കിന്നാരം ചൊല്ലി..
പൂമരമൊന്നു പുഞ്ചിരിച്ചു...

പിന്നെയെപ്പൊഴൊ പുഴ ചോദിച്ചു..

"നിന്നെയെനിക്കു തരുമൊ??"

"ഞാനെന്‍റെ സ്വന്തമല്ല"
പൂമരം പറഞ്ഞു.........

എങ്കിലും

നാള്‍ ചെല്ലുംതോറും,
പൂമരം പുഴയിലേക്ക് ചാഞ്ഞുവന്നു.
പുഴയും നിറഞ്ഞൊഴുകി........

ഒരു വര്‍ഷകാലത്ത്,

പൂമരത്തിനൊരു ചുംബനവും നല്‍കി
പുഴ വേഗത്തിലൊഴുകി......

തീരത്ത് തളയ്ക്കപ്പെട്ട
വേരുകളെയോര്‍ത്ത് പൂമരം നീറി...

ചെന്നെത്തേണ്ട
ദൂരമോര്‍ത്ത് പുഴയും.......

വീണ്ടും..
ഒരു കോടാലി തുമ്പും കാത്ത്
പൂമരം വെറുതേ നിന്നു...............


ഷെബി ഒരു മഴതുള്ളി...

11 comments:

Anonymous said...

മനോഹരം ഈ വരികള്‍.അതിലേറെ അര്‍ത്ഥവത്തായ വരികള്‍.എന്തെന്നറിയാത്ത ഒരു തരം നോവ്‌ പടര്‍ത്തുന്ന വരികള്‍ ...പുഴയുടെ പൂമരത്തിന്റെ പ്രണയം വല്ലാതെ മനസ്സില്‍ തട്ടി...

ഷെബി ഒരു മഴതുള്ളി... said...

നന്ദി..ആദില..വിലയേറിയ അഭിപ്രായത്തിന്..

nishad melepparambil said...

വീണ്ടും..
ഒരു കോടാലി തുമ്പും കാത്ത്
പൂമരം വെറുതേ നിന്നു...............

കാത്തുനില്‍പ്പ്.... അത്
വിരഹിത്തിന്റെ വേദനയാണ് .....
പ്രണയത്തിന്റെ സുഖമാണ്

കുഞ്ഞൂസ് (Kunjuss) said...

ഹൃദയത്തില്‍ ഒരു നോവായി പടരുന്ന വരികള്‍!

ഷെബി ഒരു മഴതുള്ളി... said...

നന്ദി...നിഷാദ്...കുഞ്ഞൂസ്.....വിലയേറിയ അഭിപ്രായത്തിന്....സ്നേഹമഴാ....

Unknown said...

നന്നായിരിക്കുന്നു

ഷെബി ഒരു മഴതുള്ളി... said...

വളരെ നന്ദി സഗീര്‍...അഭിപ്രായത്തിന്...

നിരാശകാമുകന്‍ said...

വീണ്ടും..
ഒരു കോടാലി തുമ്പും കാത്ത്
പൂമരം വെറുതേ നിന്നു...............
ചെന്നെത്തേണ്ട
ദൂരമോര്‍ത്ത് പുഴയും.......

.. said...

..
വളരെ നന്നായിരിക്കുന്നു..
=======================
"നിന്നെയെനിക്കു തരുമൊ??"

"ഞാനെന്‍റെ സ്വന്തമല്ല"
പൂമരം പറഞ്ഞു.........

എങ്കിലും

നാള്‍ ചെല്ലുംതോറും,
പൂമരം പുഴയിലേക്ക് ചാഞ്ഞുവന്നു.
പുഴയും നിറഞ്ഞൊഴുകി..
=========================
ഇതു തന്നെയാണ് പ്രണയം..

ആശംസകള്‍.
..

ഈറന്‍ നിലാവ് said...

നല്ല വരികള്‍ ...പ്രണയത്തിന്റെ വേറിട്ട മുഖം ...

Unknown said...

പ്രണയം അതു ഒത്തുചേരലിലിൽ തീരുന്ന ഒന്നല്ല. .. അതൊരു നോവാണ് ..
ഈ വരികൾ പോലെ