Saturday, August 21, 2010

..പത്ത് അത്തങ്ങളുടെ പൊന്നൊണം...


പത്ത് അത്തങ്ങളുടെ
ദുരിത വൃത്തത്തിനു പുറത്ത്
പൊന്നൊണം വന്നുനിന്നു.

മകളുടെ കുഞ്ഞുകാതില്‍

ഓണസമ്മാനമായി
പച്ചീര്‍ക്കില്‍ തിരുകിയും
പകരം പണയകടയുടെ ലോക്കറില്‍
കമ്മലണിയിച്ചുമാണ്
കഴിഞ്ഞ ഓണത്തിന്‍റെ
ദുരിതവൃത്തങ്ങള്‍ അയാള്‍ വൃത്തിയാക്കിയത്.

ഈ പൊന്നൊണത്തിന്

പണയശാലയിലെ ക്യൂവില്‍
അയാള്‍ കണ്ണിയായത്
കൈയില്‍ കെട്ടുതാലിയുമായാണ്.
ക്യൂവില്‍ നില്‍ക്കുമ്പൊള്‍
മംഗല്യസൂത്രം പണയപ്പെടുത്തിയ
ചില ഭാഗ്യവാന്മാര്‍
"സ്വര്‍ണ്ണമയൂഖ"ങ്ങളായി
കാറില്‍ മടങ്ങിപോകുന്നതു കണ്ടു.

പണയപണത്തില്‍ നിന്നും

മുക്കുപണ്ടവും വാങ്ങി
വീട്ടിലെത്തുമ്പൊഴേക്കും
പണ്ടേ ഭാര്യയില്‍ കണ്ണുണ്ടായിരുന്ന
പഴയ കഴുക്കോല്‍
ഒരിക്കലും പണയപെടുത്തില്ല എന്ന വാക്കോടെ
അവളുടെ കഴുത്തില്‍
കെട്ടുതാലിമുറുക്കികഴിഞ്ഞിരുന്നു.

പൊന്നോണം വീണ്ടും വന്നു

കൈയില്‍ "മുക്കുപണ്ട"വുമായി
പണയകടയുടെ ക്യൂവില്‍
അയാള്‍ ഒരു കണ്ണിയാണ്.
പത്ത് അത്തങ്ങളുടെ
ദുരിത വൃത്തത്തിനുള്ളിലായ
പൊന്നോണം പോലെ
ഒരിക്കലും പുറത്തുവരാനാകാതെ....!!



ഷെബി ഒരു മഴതുള്ളി...

7 comments:

പട്ടേപ്പാടം റാംജി said...

ദരിദ്രര്‍ വീണ്ടും വീണ്ടും ദാരിദ്രവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ ചിത്രം ഒരു ഓണക്കവിതയിലൂടെ ഇതിനേക്കാള്‍ കൂടുതല്‍ ഭംഗിയാക്കാന്‍ എങ്ങിനെയാകും.
വളരെ ഇഷ്ടപ്പെട്ടു.
ഓണാശംസകള്‍.

jayanEvoor said...

നല്ല വരികൾ.
ചിന്തനീയമായ വരികൾ.

ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ!

എന്റെ ഓണം ഓർമ്മകൾ ഇവിടെയുണ്ട്
http://www.jayandamodaran.blogspot.com/

വരവൂരാൻ said...

വളരെ ഇഷ്ടപ്പെട്ടു.
ചിന്തനീയമായ വരികൾ

Manoraj said...

ഒരു ഗദ്യകവിതയായിട്ടാ തോന്നിയത്. എന്റെ വായനയുടെ കുഴപ്പമാണോ എന്നറിയില്ല. അത് കൊണ്ട് തെറ്റെങ്കില്‍ പൊറുക്കുക. വരികളിള്‍ പറയാന്‍ ശ്രമിച്ചത് ദാരിദ്രത്തിന്റെ നേര്‍‌രേഖകള്‍..

കുഞ്ഞൂസ് (Kunjuss) said...

ദാരിദ്ര്യത്തിന്റെ നേര്‍ക്കാഴ്ച... പൊന്നോണത്തിന്റെ പ്രതീക്ഷ.... എല്ലാം വളരെ മനോഹരമായി കോറിയിട്ടിരിക്കുന്ന കവിത!

ratheesh said...

ഷെബി കവിതകള്‍ കഥകള്‍ കുറിപ്പുകള്‍ വയിക്കുന്നത് എനിക്ക് ഇഷ്ട്ടമണ് ഫേസ് ബുക്കില്‍ താങ്കള്‍ എശുതിയ കമന്റെ കണ്ട് ഈ ഉള്ളവന്‍ ഒരു ഫ്രണ്ട് രേക്ക്വസ്റ്റ്‌ അയക്കാന്‍ നോക്കി യപ്പോ പരിജയമില്ലതവരെ എടുക്കതില്ല ആ പോട്ടെ ഇവിടെ എഴുതുന്നതെ വായിക്കാന്‍ ആരുടെയും ചീട്ട് വേണ്ടല്ലോ നന്നായിരിക്കുന്നു

benny said...

gollam.................www.bbenzbenny.co.cc