പേയിളകിയ ജന്മം..
ചിന്തകളില്‍
ഇന്നലേകളിലെ
വിശപ്പ് കടിച്ചുതിന്ന
ആമാശയം...
ആഴിയില്‍ ശരീരം
ഊരിവെച്ചവന്‍റെ
അലമുറ...
അഗ്നിയില്‍
കുളിച്ചൊരുങ്ങിയ
പെങ്ങളുടെ ചാരം....
മഴ
പകര്‍ന്നു നല്‍കിയ
പ്രണയത്തിന്‍റെ നോവ്....
മഴയില്‍
ഒഴുകിപോകുന്ന
ഗുല്‍മോഹര്‍ പൂക്കള്‍....
നിറം മങ്ങിയ
മനസ്സിന്‍റെ
വിളറിയ രോദനം....
ചിന്തകള്‍ക്ക്
പേയിളകുന്നു..
തെരുവിനു കല്ലെറിയാന്‍
നിന്നുകൊടുക്കാതെ,
അടുത്ത തിരയില്‍
മാഞ്ഞുപോകുന്ന
എന്‍റെ കാല്പാടുകള്‍
മാത്രം ബാക്കിയാക്കി
ഞാന്‍ പോകുകയാണ്
ആഴിയുടെ ആഴങ്ങളില്‍
ഉറങ്ങാന്‍...................
ഷെബി ഒരു മഴതുള്ളി..
Tuesday, July 5, 2011
പേയിളകിയ ജന്മം..
Posted by ഷെബി ഒരു മഴതുള്ളി... at 10:44 AM
Subscribe to:
Post Comments (Atom)
6 comments:
manasinte branthamaya chinthakal....nannayi ezutheettund....:)
വായിച്ചു. കവിതയ്ക്ക അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല :)
orupaadishtapettu
ഒരു നല്ല കവിത,,,
ചില്ലുജാലകങ്ങള്‍..
ഹഫീസ്..
ക്രിട്ടിക്കല്‍..
റിതുസഞ്ജന..
എല്ലാവര്‍ക്കും...എന്‍റെ നന്മകള്‍.....ഈ വാക്കുകള്‍ക്ക്...
ee kalpadukal pindudaran ente manas koodeyund
Post a Comment