Tuesday, November 15, 2011

നോവറിയാതെ നിനക്കായ്..














രാത്രിയുടെ വഴിയൊരുക്കി
എത്ര സന്ധ്യകള്‍ വന്നാലും..

എന്‍റെ മൂകമായ ദിനങ്ങളെ
പ്രണയിച്ചെത്ര രാത്രി കടന്നുപോയാലും..

കരിയിലകളെ നോക്കി
ചില്ലകളെത്ര കരഞ്ഞാലും..

എന്നിലെ കൂട് വെടിഞ്ഞ്
കിളികളെല്ലാം പറന്നകന്നാലും....
വെയില്‍ തിന്ന് ഞാന്‍
അഗ്നിയായാലും...

എന്‍റെ
അവസാന മിടിപ്പ് വരെ
ഞാനീ മണ്ണില്‍
നിനക്കായ് ആഴ് ന്നു നില്‍ക്കും....

എന്നിട്ടും
എന്തിനു നീ
കോടാലിതുമ്പ് മൂര്‍ച്ചകൂട്ടുന്നു...??



ഷെബി ഒരു മഴതുള്ളി..

1 comments:

പട്ടേപ്പാടം റാംജി said...

പണ്ട്
നിന്റെ തണല്‍ എനിക്ക് വേണമായിരുന്നു..
ഇന്ന് അവിടെ വന്നിരിക്കാന്‍
എനിക്ക് സമയമില്ല...
ആ സമയം കൊണ്ട്
നിന്നെ അറുത്തെടുത്താല്‍
എനിക്ക് കുറെ ദിവസം
സുഖമായി വീടിനകത്ത്‌ കട്ടിലില്‍
ഒന്നും ചെയ്യാതെ ചടഞ്ഞു കൂടാം...

നല്ല കവിത.