ഒരു സന്ധ്യപോലെ എല്ലാ പ്രഭാതങ്ങളും
എന്നേ കടന്നുപോയി
ആകാശത്തിന്‍റെ തളര്‍ച്ചയില്‍
വിറച്ചുമങ്ങി വിരിയുന്ന
തണുത്ത പനിനീര്‍പൂക്കളില്‍
ശലഭങ്ങളുടെ ചിറകടികള്‍
ഇതളുകള്‍ കൊഴിക്കുമ്പോള്‍
ഞാന്‍ മനസ്സിലാക്കട്ടെ..
ഇന്നത്തെ പോലെ
എല്ലാ ദിനങ്ങളും നിശബ്ദമായിരിക്കും...!!
Sunday, November 20, 2011
നിശബ്ദം....
Posted by ഷെബി ഒരു മഴതുള്ളി... at 7:36 AM
Subscribe to:
Post Comments (Atom)
0 comments:
Post a Comment