അവളോട്
ഞാന്‍ പറഞ്ഞു,
നക്ഷത്രങ്ങള്‍
ഉറങ്ങാത്ത രാവുകളില്‍
സ്നേഹത്താല്‍
ജനല്‍ കടന്നെത്തി
എന്‍റെ മുറിവില്‍
തൊടരുത്..
എന്‍റെ മനസ്സില്‍
പ്രവേശിക്കരുത്...
പക്ഷെ....
മഴതുള്ളികള്‍
വീണു തണുക്കുന്ന
ഭൂമിയുടെ ധമനിയില്‍
മഴയില്‍ നനഞ്ഞ്,
മഞ്ഞ ദളങ്ങള്‍
ഉള്ളിലൊതുക്കി,
വിടരാന്‍ മടിച്ച് നിന്നപ്പോള്‍
അറിയാതെ
പറയാതെ
അവള്‍ വന്നു തൊട്ടു
ഞാനുണര്‍ന്നു........
എന്നില്‍ നിന്നും
ഒരു മഴതുള്ളി
അറിയാതെ
പറയാതെ
മണ്ണില്‍ വീണലിഞ്ഞു...!!
Friday, July 15, 2011
...എന്നെ തൊടരുത്...
Posted by ഷെബി ഒരു മഴതുള്ളി... at 8:34 AM
Subscribe to:
Post Comments (Atom)
2 comments:
മഞ്ഞുതുള്ളി പോലെ യുണ്ട് കവിത
ഇളം കാറ്റ് വിശിയ പോലെ ...
ആശംസകള്‍
നല്ല വരികൾ, മഞ്ഞുതുള്ളി പോലെ പരിശുദ്ധം..
Post a Comment