ശാന്തമായി പെയ്യുന്ന
മഴയില്‍ ഒരു യാത്ര..
ബസ്സിന്‍റെ തവിട്ടു കര്‍ട്ടനുകളെ
പറപ്പിക്കുന്ന കാറ്റ്...!
ദേഹത്ത് തെറിച്ചുവീഴുന്ന
മഴതുള്ളികള്‍..!
വഴിയിലേക്ക്
ചാഞ്ഞുനില്‍ക്കുന്ന
മരചില്ലകളുടെ എത്തിനോക്കല്‍...!
കൈയ്യെത്തിപിടിച്ച്
മഴ നനഞ്ഞ ചില്ലകളില്‍ പതിയെ ഒന്നു തലോടി...
അല്പം തുള്ളികള്‍ മുഖത്തേക്കും..,
ഹാ...എന്തൊരു സുഖം..!!!
വഴിയില്‍ ഒരു കൌമാരക്കാരി
കുട ചെരിച്ച്,
ഇടം കണ്ണിട്ട് ബസ്സിലേക്ക് നോക്കുന്നു..!
ബസ്സില്‍ കയറിയ
അവളുടെ നീളന്‍ മുടിയിഴകളില്‍ നിന്ന്
ഒരു മഴതുള്ളി
എന്നെ നോക്കി പ്രണയിക്കുന്നു...!!!
മനസ്സില്‍ നിര്‍ത്താതെ മഴപെയ്യുന്നു..
മഴ....നനുത്ത മഴ...
ബസ്സിനുള്ളില്‍
വിളറിയ വെളിച്ചം..
യാത്ര തുടരുകയാണ്...
മഴയും തുടരുകയാണ്........
ഷെബി ഒരു മഴതുള്ളി..
Monday, July 18, 2011
..മഴയില്‍ ഒരു ബസ്സ് യാത്ര....
Posted by ഷെബി ഒരു മഴതുള്ളി... at 6:34 AM
Subscribe to:
Post Comments (Atom)
3 comments:
വായിച്ചു ഇഷ്ടപ്പെട്ടു
super nannayi ishtapettu
ഈ നനുത്ത മഴ മനസ്സിനൊരു കുളിരായി ഷെബീ...
Post a Comment